Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലബാര്‍ ദേവസ്വം കമ്മിഷണര്‍ നിയമനം വിവാദത്തില്‍; ഒരേസമയം കോഴിക്കോട് ഓഫീസില്‍ ജോലിയും കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ പഠനവും

മലബാര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജം

സിജു കറുത്തേടത്ത് by സിജു കറുത്തേടത്ത്
Jul 24, 2025, 11:33 am IST
in Kerala

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജുവിന്റെ നിയമനം വിവാദത്തില്‍. നിയമനം നേടിയത് വ്യാജരേഖ ചമച്ചും അധികാര ദുര്‍വിനിയോഗം നടത്തിയുമെന്നാണ് ആരോപണം. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഓഫീസില്‍ ഓഡിറ്റ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നതിനിടെ പഠനാവധി എടുക്കാതെ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയത് അധികാര ദുര്‍വിനിയോഗം നടത്തിയാണെന്ന് വ്യക്തമായി. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പഠനകാലത്ത് ഇയാള്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയത്. കാടാമ്പുഴ ഉള്‍പ്പെടെ ഏഴ് ക്ഷേത്രങ്ങളുടെ അധിക ചുമതലയുണ്ടായിരുന്ന ടി.സി. ബിജു ഗുരുതരമായ കൃത്യവിലോപം നടത്തിയും വ്യാജ എന്‍ഒസി സമര്‍പ്പിച്ചും സര്‍ക്കാരിനെ കബളിപ്പിച്ചുമാണ് നിലവില്‍ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്. ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ബിജു കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കമ്മിഷണറായി ചുമതലയേറ്റത്.

മലബാര്‍ മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതലയുള്ള ടി.സി. ബിജു തനിക്ക് ചുമതലയുള്ള ക്ഷേത്രങ്ങളില്‍ ഓഡിറ്റ് നടത്തിയശേഷം ദേവസ്വം ഓഫിസിലും വൈകിട്ട് കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലും എത്തി പഠനം നടത്തിയതായാണ് രേഖകള്‍. 2013 മുതല്‍ 2016 വരെ മൂന്നുവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി ആയിരുന്നു ബിജു. അതേസമയം ഈ കാലയളവില്‍ ബിജു പഠനാവധി എടുത്തിട്ടുമില്ല. 90 ശതമാനം ഹാജരോടെയാണ് ഇദ്ദേഹം കുസാറ്റില്‍ നിന്ന് നിയമബിരുദം നേടിയത്. കോഴിക്കോട് നിന്ന് 200 കിലോമീറ്ററോളം അകലെയാണ് കുസാറ്റ്. എല്ലാ ദിവസവും കുസാറ്റില്‍ ക്ലാസില്‍ പങ്കെടുത്ത് മടങ്ങാന്‍ ഇദ്ദേഹം ഉപയോഗിച്ച ‘സൂപ്പര്‍ സോണിക്ക്’ യാത്രാസംവിധാനം എന്താണെന്ന് വ്യക്തമല്ല.

അതേസമയം മലബാര്‍ ദേവസ്വം ഓഫീസിലെ ഹാജര്‍ പട്ടികയിലും ടൂര്‍ ഡയറിയിലും കൃത്രിമം നടത്തിയതായി രേഖകളില്‍ വ്യക്തമാകുന്നു. ഈ കാലയളവില്‍ വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രമാണ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഇദ്ദേഹം ഹാജരായിട്ടുള്ളത്. ശമ്പളയിനത്തില്‍ കൈപ്പറ്റിയ തുകയുടെ വിവരം വിവരാവകാശ നിയമപ്രകാരം നല്‍കാത്തതും ദൂരൂഹം.

സര്‍ക്കാരിനെ കബളിപ്പിച്ച് ബിജു നടത്തിയ തട്ടിപ്പിന് ബോര്‍ഡ് കൂട്ടുനിന്നുവെന്ന് വ്യക്തം. വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ക്ഷേത്രം ജീവനക്കാര്‍ ദുരിതമനുഭവിക്കുമ്പോള്‍ അധികാരദുര്‍വിനിയോഗം നടത്തിയും വ്യാജരേഖ ചമച്ചും നിയമിക്കപ്പെട്ട ബിജു ദേവസ്വം ബോര്‍ഡിനെ വഴിവിട്ട രീതിയില്‍ നയിക്കുമെന്നാണ് ബോര്‍ഡ് ജീവനക്കാരുടെ ആശങ്ക.

അര്‍ഹരായവരെ മറികടന്ന് വളഞ്ഞ വഴിയില്‍ ബിജു അനധികൃതമായി നിയമ ബിരുദം നേടി കമ്മിഷണറായത് ചോദ്യം ചെയ്ത് ദേവസ്വം ബോര്‍ഡ് തലശ്ശേരി സീനിയര്‍ സൂപ്രണ്ട് ടി.എസ്. സുരേഷ് നല്‍കിയ കേസുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിലും ഹൈക്കോടതിയിലും നിലവിലുണ്ട്. ടി.എസ്. സുരേഷ് ഇതേ കാലയളവില്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്ത് ഈവനിങ് കോഴ്‌സായി നിയമബിരുദം നേടിയിരുന്നുവെങ്കിലും ഇയാളെ മറികടന്നാണ് ബിജു നിയമനം നേടിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പഠനാവധിക്കാര്യത്തില്‍ സര്‍ക്കാരാണ് ഉത്തരവ് നല്‍കേണ്ടത്. എന്നാല്‍ ബിജുവിന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവോ, ഇത് സംബന്ധിച്ച ഫയലോ സര്‍ക്കാരിലോ ബോര്‍ഡിലോ ഇല്ലെന്ന് വിവരകാശരേഖ വ്യക്തമാക്കുന്നു. കമ്മിഷണറായുള്ള നിയമന കാര്യത്തില്‍ നിയമ പഠനം സംബന്ധിച്ച് പരാതി ഉള്ളതിനാല്‍, ചീഫ് സെക്രട്ടറി തടസമുന്നയിച്ചു ഫയലില്‍ എഴുതിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നു. കോടിയേരിയുടെ പൂമൂടല്‍ വിവാദ കാലത്ത് കാടാമ്പുഴ ദേവസ്വം ഓഫീസറായിരുന്നു ഇദ്ദേഹം.

Tags: Religious AffairsSelection ProcessDevaswom BoardControversypublic outcryMalabar DevaswomPolitical influenceCommissioner AppointmentTemple Administration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് ഒ.എം.ആര്‍ പരീക്ഷ 29ന്

Kerala

ദേവസ്വം ബോർഡിന് സാമ്പത്തിക അച്ചടക്കമില്ല; ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, വിമർശനവുമായി ഹൈക്കോടതി

Kerala

കണക്കൊപ്പിക്കാന്‍ കഴിയാതെ ദേവസ്വം ബോര്‍ഡ്, കോടതിയുടെ അന്ത്യശാസനത്തില്‍ വെട്ടിലായി സര്‍ക്കാര്‍

Kerala

ശബരിമല യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ; നിലവിലെ ആചാരം സംരക്ഷിക്കപ്പെടണമെന്ന് ദേവസ്വംബോർഡ്

Kerala

ആഗോള അയ്യപ്പസംഗമം; ക്ഷണിതാക്കള്‍ ആരൊക്കെ?, കൂട്ടീട്ടും കൂടുന്നില്ല, കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.