കാസര്‍കോട്: ട്രെയിന്‍ യാത്രയ്‌ക്കിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ സഹയാത്രികള്‍ തടഞ്ഞുവച്ച് റെയില്‍വേ പോലീസിനെ ഏല്‍പ്പിച്ചു. തമിഴ്നാട് നെയ്വേലി സ്വദേശി വെങ്കിടേശന്‍ (35) ആണ് പിടിലായത്. കൊച്ചുവേളി-പോര്‍ബന്ദര്‍ എക്സ്പ്രസിലാണ് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മംഗളൂരുവിലെ ഒരു കോളേജില്‍ എംബിഎക്കു പഠിക്കുന്ന പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ജനറല്‍ കോച്ചില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വെങ്കിടേഷ് തോതില്‍ ശല്യംചെയ്തുവരുകയായിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു. ബഹളംവെച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വെങ്കിടേശനെ മറ്റുയാത്രക്കാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് കാസര്‍കോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറി. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
















