തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരം നടക്കുന്നതിനോടനുബന്ധിച്ച് ആലപ്പുഴ നഗരത്തില്‍ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.ദീര്‍ഘ ദൂര ബസുകള്‍ ബൈപ്പാസ് വഴി പോകണം. നഗരത്തിലേക്ക് പ്രവേശിക്കരുതെന്നാണ് അറിയിപ്പ്.
ചേര്‍ത്തല ഭാഗത്തുനിന്നുളള ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണം.
വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. വിഎസിനോടുളള ആദര സൂചകമായി മൂന്ന് ദിവസം സംസ്ഥാനത്ത് ദുഖാചരണമാണ്.
















