ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജി.
ഭരണഘടനയുടെ അനുച്ഛേദം 67(എ) അനുസരിച്ചാണ് രാജിവയ്‌ക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ പറയുന്നു. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരോട് തനിക്ക് നന്ദിയുണ്ടെന്നും കത്തില്‍ പറയുന്നു.രണ്ടുവര്‍ഷം കാലാവധി ഇനിയുമുളളപ്പോഴാണ് രാജി വച്ചത്.
















