ആലപ്പുഴ: കാർത്തികപ്പള്ളി യു പി സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു. ശക്തമായി പെയ്ത മഴയിലാണ് സ്കൂളിന്റെ ഓട് മേഞ്ഞ മേൽക്കൂര തകർന്നു വീണത്. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.
എന്നാൽ ക്ലാസ് നടക്കാത്ത കെട്ടിമാണ് തകർന്ന് വീണതെന്ന് പ്രധാന അധ്യാപകൻ പറഞ്ഞു. എന്നാൽ മൂന്നു ദിവസം മുമ്പ് വരെ ക്ലാസുകൾ നടന്ന സ്ഥലമാണിതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
















