മുംബൈ: ഏറെ തൊഴില്‍ സാധ്യതയുള്ള സപ്ലൈ ചെയിന്‍ മാനേജ് മെന്‍റില്‍ ആറാഴ്ചത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നല്‍കാന്‍ ഐഐഎം മുംബൈ. ജൂലായ് 20 വരെ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം. 99 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.
രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഒരു ടെസ്റ്റില്‍ പങ്കെടുക്കണം. ഇതില്‍ പാസാകുന്നവര്‍ക്ക് മാത്രമേ കോഴ്സില്‍ ചേരാന്‍ യോഗ്യതയുള്ളൂ. 50000 രൂപയാണ് കോഴ്സ് ഫീ. ജൂലായ് 26ന് ക്ലാസുകള്‍ ആരംഭിക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. ആറാഴ്ചത്തെ ഓണ്‍ലൈന്‍ ക്ലാസാണ്. ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ നേരം മാത്രമായിരിക്കും ക്ലാസ്.
കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഐഎം മുംബൈ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇപ്പോള്‍ 17 ലക്ഷം മുതല്‍ 20 ലക്ഷം വരെ ലഭിക്കുന്ന കോഴ്സാണിതെന്ന് പറയപ്പെടുന്നു.
















