വയനാട് :കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ വ്യാഴാഴ്ച(ജൂലായ് 17) മുതല്‍ ജൂലായ് 20 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ വ്യാഴാഴ്ച മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതി തീവ്ര മഴ മുന്നറിയിപ്പുണ്ട്. മധ്യ കേരളത്തിലും ഉത്തര കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.ഉത്തര കേരളത്തില്‍ പ്രത്യേക ജാഗ്രത.ഉത്തര കേരളത്തിലെ ജില്ലകളില്‍ അടുത്ത നാല് ദിവസവും അതിതീവ്ര മഴ സാധ്യതയുണ്ട്.
















