കൊല്‍ക്കത്ത: ഉത്തമ മനുഷ്യന്റെയും മാതൃകാ ഭരണാധികാരിയുടെയും ഉദാത്ത മാതൃകകള്‍ മനുഷ്യ മനസ്സുകളില്‍ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദ ബോസ്. കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം.
ആചാരപരമായ പാരായണത്തിന് സാമൂഹികമായ മാനം നല്‍കി അതിനെ സാര്‍വത്രികമാക്കുന്നതില്‍ കേരളത്തില്‍ തുടക്കം കുറിച്ച രാമായണ മാസാചരണം വഹിച്ച പങ്ക് പ്രശംസനീയമാണ്. സനാതന പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് മനുഷ്യ മനസിലെ ഇരുട്ടും സമൂഹത്തിലെ അധര്‍മവുമകറ്റി നീതിബോധവും ധര്‍മ നിഷ്ഠയുമുള്ള സമൂഹരചനയ്‌ക്ക് രാമായണ മാസാചരണം ഉപയുക്തമാകുമെന്ന് ആശംസാ സന്ദേശത്തില്‍ ആനന്ദ ബോസ് പ്രത്യാശിച്ചു.
















