പത്തനംതിട്ട:പ്രസിദ്ധമായ ആറന്മുള വള്ളസദ്യ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ പ്രത്യേക കൗണ്ടറില്‍ നേരിട്ട് എത്തി കൂപ്പണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍ വഴിയും കൂപ്പണുകള്‍ ബുക്ക് ചെയ്യാം
വള്ളസദ്യ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുത്തിരിക്കുന്നത്. നിലവില്‍ ഞായറാഴ്ച ദിവസത്തെ വള്ളസദ്യയാണ് മുന്‍കൂട്ടി ബുക്ക് ചെയ്തു കഴിക്കാനാകുക.
ഒരാള്‍ക്ക് 250 രൂപയാണ് വള്ളസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക്.അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഫോണ്‍ നമ്പര്‍: 9188911536
പ്രതികരിക്കാൻ ഇവിടെ എഴുതുക: