കൊല്ലം: കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായി അറിയപ്പെടുന്ന മുന്‍മന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ സി.വി പത്മരാജന്‍ (94) അന്തരിച്ചു. കെ കരുണാകരന്‍, എ.കെ ആന്റണിമന്ത്രിസഭകളില്‍ അംഗമായിരുന്നു. കെ കരുണാകരന്‍ ചികില്‍സയ്‌ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
കൊല്ലം പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ലാണ് ജനനം. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് എത്തി. തുടക്കത്തില്‍ അധ്യാപകനായിരുന്നു. 1973 മുതല്‍ കുറച്ചു കാലം അഭിഭാഷകനും ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായി. മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ല്‍ കെപിസിസി അധ്യക്ഷനായത്. പത്മരാജന്‍ അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ സ്ഥാപിച്ചത്. മന്ത്രിയെന്ന നിലിയില്‍ ധനം, സാമൂഹ്യക്ഷേമം, ഫിഷറീസ്, വൈദ്യുതി, കയര്‍, ദേവസ്വം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഭാര്യ : വസന്തകുമാരി, മക്കള്‍ :സജി (ഇന്‍ഫോസിസ്), അനി (വോഡഫോണ്‍ ഐഡിയ).
















