തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വി സി ഡോ മോഹന്‍ കുന്നുമ്മല്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാതെ ഇടത് സിന്‍ഡിക്കേറ്റ് മുന്നോട്ട് പോകവെ വി സിയെ വെല്ലുവിളിക്കുന്ന രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഡോ മോഹനന്‍ കുന്നുമ്മല്‍ ഓണ്‍ലൈന്‍ യോഗം വിളിച്ചു.സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിയുടെ യോഗമാണ് വി സി വിളിച്ചു ചേര്‍ത്തത്. ഓണ്‍ലൈന്‍ യോഗത്തില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്ന നിലയ്‌ക്ക് പങ്കെടുത്തത് മിനി കാപ്പനാണ്.
93 വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വകലാശാലയില്‍ പ്രവേശനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.ഗവര്‍ണറോട് അനാദരവ് കാട്ടിയതിന് വി സി സസ്പന്‍ഡ് ചെയ്ത കെ എസ് അനില്‍കുമാറിനെ ഇടത് ഭൂരിപക്ഷമുളള സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തിരുന്നു.വി സിയുടെ അംഗീകാരമില്ലാതെ ആയിരുന്നു ഇത്.
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വി സി കഴിഞ്ഞ ദിവസം ഉത്തരവിട്ടെങ്കിലും സിന്‍ഡിക്കേറ്റ് തള്ളിയിരുന്നു.സെക്യൂരിറ്റി ഓഫീസറോട് ഡ്രൈവറില്‍ നിന്നും വാഹനത്തിന്റെ താക്കോല്‍ വാങ്ങി വി സി നിയമിച്ച രജിസ്ട്രാര്‍ മിനി കാപ്പനെ ഏല്‍പ്പിക്കാനായിരുന്നു വിസിയുടെ ഉത്തരവ്. എന്നാല്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെ രജിസ്ട്രാര്‍ ബുധനാഴ്ചയും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: