പത്തനംതിട്ട : ഭാര്യമാതാവിനെ യുവാവ് മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു.വെച്ചുചിറയില്‍ 54 വയസുളള ഉഷാമണിയാണ് കൊല്ലപ്പെട്ടത്.
മരുമകന്‍ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലിസ് വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് കൊലപാതകം നടന്നത്. വെച്ചുചിറ ചാത്തന്‍തറ അഴുത ഉന്നതിയിലെ ഉഷാമണിയുടെ വീട്ടിലെത്തിയ സുനില്‍കുമാര്‍ ഇവരുമായി തര്‍ക്കമായി.
ഇതിനിടെ വീടിനു സമീപം കിടന്നിരുന്ന മണ്‍വെട്ടി ഉപയോഗിച്ച് തലയ്‌ക്ക് അടിച്ചു.അടിയേറ്റ ഉഷാമണി സംഭവസ്ഥലത്ത് വച്ച് ഉഷ തന്നെ മരിച്ചു. കൃത്യം നടത്തിയശേഷം സംഭവസ്ഥലത്ത് തന്നെ നിന്ന സുനില്‍കുമാറിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: