തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാ സമിതിയുടെ പരിപാടില്‍ ഭാരതാംബ ചിത്രം വച്ചതിനെ എതിര്‍ത്ത ഇടത് സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹന്‍ കുന്നുമ്മല്‍ പുതിയ ഉത്തരവിറക്കി. കാര്‍ സര്‍വകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ മിനി കാപ്പനും, സെക്യൂരിറ്റി ഓഫീസര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. ഡ്രൈവറില്‍ നിന്നും സെക്യൂരിറ്റി ഓഫീസര്‍ കാറിന്റെ താക്കോല്‍ വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കാനാണ് നിര്‍ദേശം.
സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റദ്ദാക്കാന്‍ ആവശ്യപ്പെട്ട രജിസ്ട്രാറെ വി സി സസ്പന്‍ഡ് ചെയ്‌തെങ്കിലും ഇടത് ഭൂരിപക്ഷമുളള സിന്‍ഡിക്കേറ്റിന്റെ പിന്തുണയോടെ ഡോ കെ എസ് അനില്‍ കുമാര്‍ ഇപ്പോഴും ഓഫീസിലെത്തി ഫയലുകള്‍ നോക്കുകയാണ്. ഈ സാഹചര്യത്തിലാണ് വി സി ഡോ മോഹന്‍ കുന്നുമ്മലിന്റെ നടപടി.
രണ്ടാഴ്ചയായി രജിസ്ട്രാര്‍ക്കെതിരെ നിരവധി ഉത്തരവുകള്‍ വിസി പുറപ്പെടുവിച്ചെങ്കിലും സര്‍ക്കാരിന്റെ പിന്തുണയുളള രജിസ്ട്രാര്‍ ഒന്നും വകവച്ചിട്ടില്ല.രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാറിന്റെ ചുമതലയില്‍ വിസി മിനി കാപ്പനെ നിയമിച്ചെങ്കിലും ഇടത് സിന്‍ഡിക്കേറ്റ് ഇതംഗീകരിച്ചിട്ടില്ല. മിനി കാപ്പനല്ല രജിസ്ട്രാറെന്നും അനില്‍കുമാറാണെന്നും പറഞ്ഞ സിന്‍ഡിക്കേറ്റ് ഫയലുകളുടെ ചുമതല അനില്‍കുമാറിന് തന്നെയാണെന്ന വാദത്തിലാണ്. എന്നാല്‍ അനില്‍കുമാര്‍ അയക്കുന്ന ഫയലുകള്‍ നോക്കില്ലെന്നും മിനി കാപ്പന്‍ അയക്കുന്ന ഫയലുകളേ നോക്കൂ എന്നുമാണ് വിസി നിലപാട് സ്വീകരിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: