Kerala

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റിരുന്നു

Published by

പത്തനംതിട്ട:പന്തളത്തെ 11വയസുകാരി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം. ചികിത്സയില്‍ കഴിയവെയാണ് കഴിഞ്ഞ വ്യാഴാഴ്ച 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല. വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റിരുന്നു. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടത്.

-->

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.മരണ കാരണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ സ്രവ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by