India

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

Published by

ന്യൂദൽഹി : പാക്കിസ്ഥാന്റെ ഭീകര ക്യാംപുകൾ വിജയകരമായി തകർത്ത ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ ഇന്ത്യ ഉപയോഗിച്ചത് അത്യാധുനിക റഫാൽ വിമാനങ്ങളായിരുന്നു. ഇന്ത്യ ഉപയോഗിച്ച ഈ യുദ്ധവിമാനത്തെ പാക് സൈന്യവും ഷഹബാസ് ഷെരീഫും വിമർശിക്കുകയും മൂന്ന് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി അവകാശപ്പെടുകയും ചെയ്തുവെങ്കിലും അത് നിർമ്മാതാക്കളായ ഫ്രാൻസിലെ ഡസോൾട്ട് കമ്പനി തന്നെ പൊളിച്ചടുക്കുകയും ചെയ്തു. അതേസമയം, ഇപ്പോൾ റഫാൽ യുദ്ധവിമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ വ്യോമസേന .

പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദാണ് പത്രസമ്മേളനത്തിൽ റഫാൽ യുദ്ധവിമാനത്തെ പ്രശംസിച്ചത് . ‘റഫാൽ എന്നത് ഒരു മോശം വിമാനമാണെന്നത് ശരിയല്ല. റഫാൽ അത്രയും ശക്തമാണ്. ശരിയായി ഉപയോഗിച്ചാൽ വളരെ ശക്തമായ വിമാനം.‘ മാർഷൽ ഔറംഗസേബ് പറഞ്ഞു.

-->

ഇന്ത്യയുടെ ഏറ്റവും നവീകരിച്ച യുദ്ധവിമാനത്തെ പാക്കിസ്ഥാൻ പ്രശംസിക്കുന്നത് സാധാരണ കാര്യമല്ല. പാകിസ്ഥാൻ എയർ വൈസ് മാർഷൽ തന്നെ റഫാലിനെ പ്രശംസിച്ചതിന് നിരവധി കാരണങ്ങളും ഉണ്ട്. വാസ്തവത്തിൽ, ഇന്ത്യ ഉപയോഗിക്കുന്ന ഫ്രഞ്ച് റഫാൽ പാകിസ്ഥാനുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യങ്ങളും ഉപയോഗിക്കുന്നു. ഇന്ത്യയെപ്പോലെ ഖത്തറിനും 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട് . മാത്രമല്ല ഓപ്പറേഷൻ സിന്ദൂറിലൂടെ റഫാലിന്റെ കരുത്ത് പാക് സൈന്യം തിരിച്ചറിഞ്ഞ് കഴിഞ്ഞു . .

റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും.

അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട് ഇന്ത്യയുടെ റാഫേൽ ജെറ്റിന്. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by