തിരുവനന്തപുരം: കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയിലെ ഓഫീസ് മുറിയില്‍ തീപിടുത്തം.ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഓഫീസിലായിരുന്നു തീപിടിത്തം. കാട്ടാക്കടയില്‍ നിന്ന് അഗ്‌നിരക്ഷസേന യൂണിറ്റ് എത്തി തീ കെടുത്തി.
കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് എതിര്‍വശമുളള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്‌സോ കോടതി പ്രവര്‍ത്തിക്കുന്നത്. ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: