കൊച്ചി :.ആഗസ്റ്റ് 31നകം ഫ്‌ലാറ്റില്‍ നിന്ന് ഒഴിയാനാണ് നിര്‍ദേശം. ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം
ബലക്ഷയത്തെ തുടര്‍ന്ന് ‘ബി’,’സി’ ടവറുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. താമസക്കാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു.ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് തന്നെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും പുനര്‍ നിര്‍മ്മിക്കുന്നതിനും ഉള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്റ്റില്‍ ഫ്‌ലാറ്റ് പൊളിക്കാനാണ് തീരുമാനം.ആദ്യഘട്ടത്തില്‍ ബി ,സി ടവറുകള്‍ ആവും പൊളിക്കുക. മരട് ഫ്‌ലാറ്റുകള്‍ പൊളിച്ച മാതൃകയിലാകും ആര്‍മി ടവറിലെ ഫ്‌ലാറ്റുകളും പൊളിക്കുക.
ആഗസ്റ്റ് ആദ്യ ആഴ്ചയില്‍ തന്നെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഫ്ളാറ്റുകളുടെ നിര്‍മാണം ശരിയായിട്ടല്ല, താമസയോഗ്യമല്ല, കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നു എന്നിങ്ങനെ നിരവധി പരാതികളായിരുന്നു ഉയര്‍ന്നത്.നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് ഹൈക്കോടതി ഫ്‌ലാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നത്.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരും കുടുംബങ്ങളുമാണ് പരാതി ഉന്നയിച്ചത്. വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ചത്.മൂന്ന് ടവറുകളിലായി 264 അപ്പാര്‍ട്ടുമെന്റുകളാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ സൊസൈറ്റിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: