കൊച്ചി : വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണമെന്ന്ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം നിയമനമെന്നുളള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഗവര്‍ണര്‍ ചോദ്യം ചെയ്തത്.സ്ഥിര വി.സി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു. വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കും. താല്‍ക്കാലിക വി.സിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് കോടതി നിര്‍ദേശിച്ചു.
ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലറായിരുന്ന കാലത്താണ് സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കാതെ കെടിയു വിസിയായി കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് സിസ തോമസിനെയും നിയമിക്കുന്നത്. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.ഇത്തരത്തില്‍ നിയമനം നടത്താന്‍ ചാന്‍സലര്‍ക്ക് നിയമപരമായി അധികാരമില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധിയാണ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: