ബെംഗളൂരു: വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി . കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. യാരഗട്ടി താലൂക്ക് സ്വദേശിയായ വിനോദ് മലഷെട്ടി (30) ആണ് മരിച്ചത് .
വിനോദ് തന്റെ സുഹൃത്ത് അഭിഷേക് കൊപ്പാഡിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അഭിഷേകിന്റെ കുടുംബമാണ് വിരുന്ന് ഒരുക്കിയത്. ഭക്ഷണം വിളമ്പുന്നതിനിടയിൽ, കറി വിളമ്പുന്ന വിറ്റൽ ഹരുഗോപ്പയോട് വിനോദ് കൂടുതൽ ചിക്കൻ കറി ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും കറി നൽകാൻ വിസമ്മതിച്ച വിറ്റലുമായി വിനോദ് വഴക്കിട്ടു. വഴക്ക് മൂർച്ഛിച്ചതോടെ വിറ്റൽ ഉള്ളി മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു . വിനോദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: