ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ഡിമാൻഡേറുന്നു . വലിയ മുസ്ലീം രാജ്യങ്ങൾ പോലും ഇന്ത്യയുടെ ഈ വജ്രായുധം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് . സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത് പാകിസ്ഥാനെയും, തുർക്കിയെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.
‘ ഓപ്പറേഷൻ സിന്ദൂരിൽ ബ്രഹ്മോസ് മിസൈൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകും, ബ്രഹ്മോസ് മിസൈലിന്റെ ഈ അത്ഭുതത്തിന് ശേഷം, ലോകത്തിലെ ഏകദേശം 14-15 രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ ആവശ്യപ്പെട്ടിട്ടുണ്ട്’ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ബ്രഹ്മോസ് മിസൈലിനായി ഇന്ത്യയുമായി ചർച്ചകൾ നടത്തിയത് ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളാണ്. ഇതിനുപുറമെ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, ബ്രസീൽ, ഈജിപ്ത്, അർജന്റീന, വെനിസ്വേല, ബ്രൂണൈ, സിംഗപ്പൂർ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളും ഇതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്രഹ്മോസ് മിസൈലിനായി 2022 ജനുവരിയിൽ ഫിലിപ്പീൻസുമായി 375 മില്യൺ ഡോളറിന്റെ കരാർ ഉണ്ടാക്കി. അതിന്റെ രണ്ട് ബാച്ചുകൾ എത്തിച്ചു കഴിഞ്ഞു. ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയും 450 മില്യൺ ഡോളറിന്റെ കരാർ ഉണ്ടാക്കാൻ നീക്കങ്ങൾ നടത്തുകയാണ്. ഇന്ത്യയുമായി 700 മില്യൺ ഡോളറിന്റെ കരാർ ഉണ്ടാക്കാൻ വിയറ്റ്നാമും ആഗ്രഹിക്കുന്നു. ഇവ കൂടാതെ, മലേഷ്യ വ്യോമസേനയും ബ്രഹ്മോസിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ മലേഷ്യ സുഖോയ്-30MKM യുദ്ധവിമാനവും ഉപയോഗിക്കുന്നുണ്ട് .
ഇന്ത്യയോട് ഏറ്റവും കൂടുതൽ താൽപര്യം കാണിച്ച രാജ്യങ്ങളിൽ പാകിസ്ഥാനുമായി നല്ല ബന്ധമുള്ള വലിയ മുസ്ലീം രാജ്യങ്ങൾ ഉൾപ്പെടുന്നു. സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, ഈജിപ്ത് എന്നിവ ഈ രാജ്യങ്ങളിൽ ഉൾപ്പെടുന്നു. തങ്ങളെ നിലം പരിശാക്കിയ ആയുധങ്ങൾ തന്നെ ഇവർ ഇന്ത്യയോട് ആവശ്യപ്പെടുമ്പോൾ തങ്ങൾ എത്രത്തോളം പരാജയമാണെന്ന് സൗദി അടക്കം മനസിലാക്കിയെന്നതും പാകിസ്ഥാനെ തളർത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: