തിരുവനന്തപുരം:കൂത്തുപറമ്പ് വെടിവെപ്പ് സംബന്ധിച്ച് അന്നത്തെ എഎസ്പി ആയിരുന്ന ഇപ്പോഴത്തെ ഡിജിപി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ചതിന്റെ രേഖ പുറത്ത്. റവാഡ ചന്ദ്രശേഖറിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടെന്നാണ് രേഖയില്‍ കാണുന്നത്. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം 1995 ജനുവരി 30ന് നടത്തിയ പ്രസംഗത്തിന്റെ രേഖയാണ് പുറത്തുവന്നത്.
തലശേരി എഎസ്പി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് തുടങ്ങുന്ന പത്ര റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് പിണറായി വിജയന്‍ പ്രസംഗം തുടങ്ങിയത്.സംഭവത്തില്‍ എഫ്‌ഐഎസ് (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്) നല്‍കിയതും റവാഡ ചന്ദ്രശേഖറാണെന്ന് പ്രസംഗത്തിലുണ്ട്.
ലാത്തിച്ചാര്‍ജില്‍ മാരകമായി പരിക്കേറ്റ് വീണുകിടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജന്‍ വെടിവെക്കാനുള്ള ഒരുക്കം കണ്ടിട്ട് എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു.ഞങ്ങള്‍ ഇവിടെ കരിങ്കൊടി കാണിക്കാന്‍ വന്നവരാണ്, കരിങ്കൊടി കാണിച്ചിട്ട് ഞങ്ങള്‍ തിരിച്ച് പോകും. നിങ്ങള്‍ വെടിവെക്കരുത് എന്ന് പറഞ്ഞെങ്കിലും ഞങ്ങള്‍ക്ക് വെടിവെപ്പ് ഒരു പരിശീലനമാണ് എന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞതായി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചെറുപ്പക്കാരുടെ ശരീരത്തില്‍ വെടിവെക്കുന്നത് പരിശീലനം ആയി കാണുന്ന എ എസ്പി ആണ് റവാഡ എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: