തിരുവനന്തപുരം:ദേവസ്വം റിക്രൂട്ട്‌മെന്റ് പരീക്ഷാ ചോദ്യ പേപ്പറില്‍ പിഴവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരസൂചികയില്‍ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേരില്ല.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയായിരുന്നു ഞായറാഴ്ച നടന്നത്. പരീക്ഷയിലെ 83 ാം ചോദ്യമാണ് ഉദ്യോഗാര്‍ത്ഥികളെ വലച്ചത്.
നാല് പേരുകള്‍ നല്‍കിയതില്‍ നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പേരില്ല.ഇത് കാരണം ഉത്തരം എഴുതാന്‍ കഴിയാതെ ഉദ്യോഗാര്‍ത്ഥികള്‍ കുഴങ്ങി.
















