തിരുവനന്തപുരം: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലും എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണി ആയി മാറുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.സി.ജോര്‍ജ് പറഞ്ഞു.
കേരളത്തിന് പുറത്തുള്ള സഖ്യം കേരളത്തിലും വരും. ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമായി കൂട്ടുകൂടിയ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ഭരണഘടന പൊക്കിപ്പിടിച്ചാല്‍ മാത്രം പോര അതിനെ ബഹുമാനിക്കാനും പഠിക്കണം. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മെമ്പര്‍മാരുള്ള പാര്‍ട്ടിയായി ബിജെപി മാറും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി എംഎല്‍എമാരുള്ള ബിജെപി പ്രമുഖ പാര്‍ട്ടിയാകും. ബിജെപി ഒറ്റക്ക് കേരളത്തില്‍ ഭരണം നടത്തുന്ന സാഹചര്യം ഉണ്ടാകും.
ബിജെപിക്കാരെല്ലാം വര്‍ഗീയവാദികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാക്കളും ഒരുമിച്ച് ചേര്‍ന്ന് പറയുന്നത്. പാകിസ്ഥാന്‍ അനുകൂലികളായ ജമാഅത്തെ ഇസ്ലാമിക്കും പിഡിപി, എസ്ഡിപിഐ തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങള്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും പിന്തുണകൊടുക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണ് വികസിതഭാരതമെന്നും വികസിത കേരളമെന്നും മുദ്രാവാക്യം മുഴക്കുന്ന ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിക്കുന്നതെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: