ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നിസ് വനിത സിംഗിള്‍സില്‍ കിരീടം സ്വന്തമാക്കി പോളണ്ടിന്റെ ഇഗ സ്യാംതെക്. ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ തകര്‍ത്തു.സ്‌കോര്‍ (6-0, 6-0). നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പോളണ്ട് താരത്തിന്റെ ജയം. ഫൈനല്‍ ഒരു മണിക്കൂര്‍ പോലും നീണ്ടില്ല.
അമാന്‍ഡ അനിസിമോവയ്‌ക്ക് ഒരു പോയിന്റ് പോലും നേടാനായില്ല.ഇഗ സ്യാംതെകിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും കരിയറിലെ ആറാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണ്.
ടെന്നിസ് ചരിത്രത്തില്‍ എതിരാളിക്ക് ഒരുപോയിന്റ് പോലും വിട്ടുകൊടുക്കാതെ ജയിക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ചരിത്രത്തില്‍ രണ്ടാം തവണയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: