പത്തനംതിട്ട: ആറന്മുള വഴിപാടു വള്ള സദ്യയ്‌ക്ക് ഞായറാഴ്ച തുടക്കം . ഉദ്ഘാടനം രാവിലെ 11നു ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. ക്ഷേത്ര മുറ്റത്ത് ആന കൊട്ടിലില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വിളക്കുകൊളുത്തിയാണ് ഉദ്ഘാടനം.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ആന്റ്റോ ആന്റണി എംപി, പ്രമോദ് നാരായണന്‍ എംഎല്‍എ, തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ എന്നിവര്‍ ഇലയില്‍ വിഭവങ്ങള്‍ വിളമ്പും. ഏഴു പള്ളിയോടങ്ങളാണ് നാളത്തെ വള്ളസദ്യയില്‍ പങ്കെടുക്കുന്നത്.
പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശന യാത്രയുടെ ഭാഗമായുളള വള്ളസദ്യയും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഇത്തവണ വള്ള സദ്യക്കാലം ഒക്ടോബര്‍ രണ്ടു വരെ 80 ദിവസമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: