ന്യൂദല്‍ഹി: ഫ്രീ എന്‍സൈക്ലോപീഡിയ എന്ന പേരില്‍ പ്രചരിക്കുന്ന ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ (Free Encylopedia-സൗജന്യ വിജ്ഞാനകോശം) ആയ വിക്കിപീഡിയ (Wikipedia) ഏറെ ജനപ്രീയമാണ്. എന്നാല്‍ അടുത്തിടെയായി ഇതില്‍ കൂടുതലായി മോദി സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിന് അനുകൂലവുമായ ഉള്ളടക്കമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ആര്‍എസ്എസിനെക്കുറിച്ചുള്ള പേജില്‍ കോണ്‍ഗ്രസ് എന്താണോ ആര്‍എസ്എസിനെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്, ആ കാര്യങ്ങളാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്
“ആർഎസ്‌എസിനെ “ഹിന്ദു മേധാവിത്വത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായത് ” എന്ന് വിശേഷിപ്പിച്ചിരിക്കുന്നു, ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുത, പ്രത്യേകിച്ച് മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ആരോപിക്കപ്പെട്ടിട്ടുണ്ട്.”- വിക്കിപീഡിയ പേജില്‍ ഒരിടത്ത് പറയുന്നു.
“കൊളോണിയൽ കാലഘട്ടത്തിൽ, ആർഎസ്‌എസ് ബ്രിട്ടീഷ് രാജുമായി സഹകരിച്ചു, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിച്ചില്ല “.-മറ്റൊരിടത്ത് ആര്‍എസ്എസിനെതിരായ അധിക്ഷേപം വിക്കിപീഡിയ തുടരുന്നു. ” 21 -ാം നൂറ്റാണ്ടിൽ, അംഗത്വം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തീവ്ര വലതുപക്ഷ സംഘടനയായി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട് . ആർഎസ്‌എസിനെ ഒരു തീവ്രവാദ സംഘടനയായി വിമർശിച്ചിട്ടുണ്ട് , കൂടാതെ അത് വിദ്വേഷം പ്രചരിപ്പിക്കുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പണ്ഡിതോചിതമായ അഭിപ്രായമുണ്ട്.”- ആര്‍എസ് എസ് അധിക്ഷേപം വിക്കിപീഡിയ തുടരുന്നു.
വിക്കിപീഡിയയില്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാരായി എന്‍ജിഒ ഏജന്‍റുമാരും ഇടത് ചാരന്മാരും കോണ്‍ഗ്രസ് ഏജന്‍റുമാരും ജിഹാദി സംഘങ്ങളും സംഘടിതമായി പ്രവര്‍ത്തിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: