പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കഴിഞ്ഞ ദിവസം കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു.സഹോദരങ്ങളായ എമിലീന(4) ആല്‍ഫ്രഡ്(6) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ ഇവരുടെ അമ്മ എല്‍സി മാര്‍ട്ടിന്‍, സഹോദരി അലീന (10) എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്.ഇതില്‍ എല്‍സിയുടെ നില ഗുരുതരം.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സിയുടെ ഭര്‍ത്താവ് അര്‍ബുദത്തെ തുടര്‍ന്ന് 55 ദിവസം മുമ്പാണ് മരിച്ചത്. അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയ എല്‍സി ചികിത്സയ്‌ക്ക് ശ്ഷം കഴിഞ്ഞ ദിവസമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.
ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ എല്‍സി മക്കള്‍ക്കൊപ്പം പുറത്ത് പോകാന്‍ ഇറങ്ങവെയാണ് വീട്ടുമുറ്റത്ത് വെച്ച് കാര്‍ പൊട്ടിത്തെറിച്ചത്. ബാറ്ററി ഷോട്ട് സര്‍ക്യൂട്ടാണ് കാര്‍ പൊട്ടിത്തെറിക്കാന്‍ കാരണം എന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: