കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന സുഹൃത്തും സഹ പ്രവര്‍ത്തകനുമായിരുന്ന സുകാന്ത് സുരേഷിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കൊച്ചിയില്‍ ഐബി ഉദ്യോഗസ്ഥനായിരുന്ന സുകാന്തിന്റെ ശാരീരിക- മാനസിക പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത് എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. യുവതിയെ ഇയാള്‍ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍. പൊലീസ് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായത് പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
സുകാന്ത് ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളുടെ അടക്കം വിശദാംശങ്ങള്‍ ഹാജരാക്കാനും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: