ചെന്നൈ : കോളിവുഡ് സിനിമയ്‌ക്ക് അപ്പുറം ദക്ഷിണേന്ത്യയിലെ മുൻനിര അഭിനേത്രികളിൽ ഒരാളാണ് നടി ശ്രുതി ഹാസൻ. നടൻ കമൽ ഹാസന്റെ മകളായ ശ്രുതിയുടെ കൂലി എന്ന ചിത്രമാണ് ഇനി തിയേറ്ററിൽ എത്തുന്നത് . പ്രഭാസിനൊപ്പം സലാർ എന്ന തെലുങ്ക് ചിത്രത്തിലും തെലുങ്ക് ചിത്രത്തിലും അവർ അഭിനയിച്ചിരുന്നു .ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്തിനൊപ്പം സഹനടിയായാണ് ശ്രുതി എത്തുന്നത് . ചിത്രത്തിൽ രജനിയുടെ മകളുടെ വേഷത്തിലാണ് ശ്രുതി ഹാസൻ എത്തുന്നതെന്നും സൂചനയുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ച ശ്രുതി ഹാസൻ, രജനിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചതാണ് ഇപ്പോൾ തമിഴ് സിനിമാ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത് . ഷൂട്ടിംഗിൽ രജനീകാന്ത് സർ വളരെ കൂളായിരിക്കുമെന്നാണ് ശ്രുതി പറയുന്നത്.
‘ അദ്ദേഹം വളരെ സ്നേഹത്തോടെയാണ് എല്ലാവരോടും ഇടപെടുന്നത് . ഞാൻ അദ്ദേഹത്തോട് പറഞ്ഞു, “സർ, നിങ്ങൾ വളരെ കൂളാണ്. നിങ്ങളോട് സംസാരിക്കാൻ വളരെ ഇഷ്ടമാണ് . കൂലി എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് വരുമ്പോഴെല്ലാം പോസിറ്റീവ് എനർജി ഉണ്ടാകുമെന്നും, ചുറ്റുമുള്ള എല്ലാവരും ആ എനർജി അനുഭവിക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു . അതിന് അദ്ദേഹം ചിരിക്കുകയായിരുന്നു ‘ ശ്രുതി ഹാസൻ പറഞ്ഞു. ചിത്രം ആഗസ്റ്റ് 14 ന് തിയറ്ററുകളിൽ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: