തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതലും നാളെ രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയുമാണ് ഗതാഗത നിയന്ത്രണം.
ഇന്ന് വൈകിട്ട് 6 മുതല്‍ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, പേട്ട, പാറ്റൂര്‍, ആശാന്‍ സ്വകയര്‍, ബേക്കറി ഫ്‌ലൈ ഓവര്‍, പനവിള, അരിസ്‌റ്റോ ജംഗ്ഷന്‍, തമ്പാനൂര്‍ വരെയുള്ള റോഡിലും നാളെ രാവിലെ 8 മണിമുതല്‍ തമ്പാനൂര്‍, അരിസ്‌റ്റോ ജംഗ്ഷന്‍, മോഡല്‍ സ്‌കൂള്‍, സംഗീതകോളജ്, മേട്ടുകട റോഡിലും, ഓവര്‍ബ്രിഡ്ജ്, കിഴക്കേകോട്ട റോഡിലും, അട്ടകുളങ്ങര, ഈഞ്ചക്കല്‍ റോഡിലും, പഴവങ്ങാടി ശ്രീകണ്‌ഠേശ്വരം റോഡിലും, പവര്‍ഹൗസ്സ് കിഴക്കേകോട്ട റോഡിലും, 11 മണി മുതല്‍ മോഡല്‍ സ്‌കൂള്‍, പനവിള, ബേക്കറി ഫ്‌ലൈ ഓവര്‍, ജനറല്‍ ഹോസ്പിറ്റല്‍, ശംഖുമുഖം, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിലും, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, വലിയതുറ, കല്ലുമൂട് ഈഞ്ചക്കല്‍ സര്‍വീസ് റോഡിലും, വെണ്‍പാലവട്ടം, കിംസ് ആശുപത്രി റോഡിലും, ചാക്ക അനന്തപുരി ആശുപത്രി റോഡിലും, പേട്ട പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കല്‍ കോളേജ് റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങള്‍ ഇവിടങ്ങളില്‍ പാര്‍ക്കുചെയ്യണം
നാളെ പുത്തരികണ്ടം മൈതാനത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ കിള്ളിപാലം, അട്ടകുളങ്ങര, എസ്എംവി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആളെ ഇറക്കിയ ശേഷം വലിയ വാഹനങ്ങള്‍ ആറ്റുുകാല്‍പാര്‍ക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളജ് പാര്‍ക്കിംഗ് ഗ്രൗണ്ട്, ചാല സ്‌കൂള്‍ ഗ്രൌണ്ട് എന്നിവിടങ്ങളിലും, ചെറിയ വാഹനങ്ങള്‍ പവര്‍ ഹൗസ്സ് റോഡിലെ ലോറി പാര്‍ക്കിംഗ് ഗ്രൗണ്ട്, ഫോര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗഡിലും, അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാര്‍ക്ക്‌ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: