അഹമ്മദാബാദ് :അഹമ്മദാബാദിലെ എയറിന്ത്യ വിമാനദുരന്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരും. വ്യോമയാന മന്ത്രാലയത്തിന് അപകടകാരണങ്ങള്‍ അന്വേഷിച്ച എഎഐബി ഇന്ത്യ (എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ) അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
അഹമ്മദാബാദില്‍ എയറിന്ത്യ വിമാനം തകര്‍ന്ന് വീണ് 241 യാത്രക്കാര്‍ ഉള്‍പ്പെടെ 275 പേര്‍ മരണപ്പെട്ട ശേഷം നിരന്തരമായി എയറിന്ത്യയെ പ്രശ്നങ്ങള്‍ ചുഴറ്റുകയാണ്.രത്തന്‍ ടാറ്റയുടെ സ്വപ്നപദ്ധതിയായിരുന്നു എയറിന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്‌ട്ര വിമാനസര്‍വ്വീസാക്കി എയറിന്ത്യയെ മാറ്റുക എന്നതായിരുന്നു രത്തന്‍ ടാറ്റയുടെ സ്വപ്നം. ഇന്ന് രത്തന്‍ ടാറ്റയില്ല. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വിദേശിയും പരിചയസമ്പന്നനുമായ സിഇഒ കാംപല്‍ വില്‍സന്‍ പരിശ്രമിച്ചു വരികയായിരുന്നു. എയറിന്ത്യ ഫ്ലൈറ്റുകളുടെ ഇന്‍റീരിയറുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കോടികള്‍ ചെലവഴിച്ചുള്ള പദ്ധതി നടപ്പാക്കിവരുന്നതിനിടയിലാണ് അഹമ്മദാബാദ് ഫ്ലൈറ്റ് ദുരന്തം ഉണ്ടായത്. അതിന് ശേഷം എയറിന്ത്യയെ ഇന്ത്യയിലെ ഛിദ്രശക്തികള്‍ ലാക്കാക്കുന്നുണ്ടോ എന്ന സംശയം തോന്നിക്കുമാറാണ് കഴിഞ്ഞ കുറെ നാളുകളായി എയറിന്ത്യയില്‍ പല വിധ പ്രശ്നങ്ങള്‍ സംഭവിക്കുകയാണ്.
ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ എയറിന്ത്യയ്‌ക്കെതിരെ ബോംബ് ഭീഷണി ഉയര്‍ത്തിയത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇത്തരം ഛിദ്രശക്തികള്‍ എയറിന്ത്യയ്‌ക്കെതിരെ നിരന്തരം ഭീഷണി ഉയര്‍ത്തിവരുന്നു.
എന്തായാലും എയറിന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ഗ്രൂപ്പ് സിഇഒ എന്‍. ചന്ദ്രശേഖരന്‍ രംഗത്ത് വന്നിരിക്കുകയാണ്. എയറിന്ത്യയുടെ സുരക്ഷ, സര്‍ക്കാരുമായുള്ള ബന്ധങ്ങള്‍, ജീവനക്കാരുടെ പിന്തുണ എന്നിവ ഉറപ്പാക്കാന്‍ ചന്ദ്രശേഖരന്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഒഴിവാക്കിയും പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തും എയറിന്ത്യയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് സിഇഒ കാംപെല്‍ വില്‍സനും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: