Kerala

കർക്കിടക വാവ് ജൂലൈ 24 ന് : ബലി തർപ്പണം ചെയ്യേണ്ടവർ അറിയേണ്ടതെല്ലാം

Published by

ഹൈന്ദവ വിശ്വാസം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള മാസമാണ് രാമായണ മാസം എന്നറിയപ്പെടുന്ന കർക്കിടകം. ജൂലായ് 17നാണ് ഈ വർഷം കർക്കിടക മാസം ആരംഭിക്കുന്നത്. ഈ മാസത്തിൽ പൂർവ്വികർക്കായി അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധകര്‍മ്മം അഥവാ കര്‍ക്കിടക വാവുബലിയും ഏറെ പ്രാധാന്യം നിറഞ്ഞതാണ്. വിശ്വാസം അനുസരിച്ച് മരിച്ചുപോയ പിതൃക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമം ആണ് ബലിയിടൽ.

ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ജൂലായ് 24നാണ് ഈ വർഷത്തെ വാവുബലി.സാധാരണയായി അച്ഛനോ അമ്മയോ രണ്ട് പേരോ മരിച്ചു പോയവർക്കാണ് ബലികർമങ്ങൾ അനുഷ്ഠിക്കേണ്ടത്. ബലിതർപ്പണം നടത്തുന്നവർ പലവിധത്തിലുള്ള ചിട്ടവട്ടങ്ങൾ അനുഷ്ഠിക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ഇവർ മനസ്സും ശരീരവും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കണം. തലേദിവസം മുതൽ ഒരിക്കൽ വ്രതം അനുഷ്ഠിക്കണം.

-->

എള്ള്, അക്ഷതം (അരി, നെല്ല്, മിശ്രിതം), തുളസിപ്പൂവ്, ചെറൂള, പവിത്ര മോതിരം, കുറുമ്പുല്ല്, ഹവിസ്സ് (ചുവന്ന പച്ചിരി പറ്റിച്ചത്), ചന്ദനം, കിണ്ടിയിൽ വെള്ളം, വാഴയില വിളക്ക്, എള്ള്, അരി, കര്‍പ്പൂരം, ദര്‍ഭപ്പുല്ല്, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.കേരളത്തില്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കടല്‍ത്തീരങ്ങളിലും നദീ തീരങ്ങളിലും വാവുബലി അർപ്പിക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്.

തിരുവന്തപുരത്തു തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം ,വര്‍ക്കല പാപനാശം ,കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം ,ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം ,ആലുവ മഹാശിവരാത്രി മണപ്പുറം,തിരുനാവായ നവാമുകുന്ദക്ഷേത്രം,തിരുനെല്ലി പാപനാശിനി ,കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം,തൃക്കുന്നപ്പുഴ ,തിരുവില്ല്വാമല ,ആറന്മുള ,കൊല്ലം തിരുമൂലവരം എന്നിവ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളാണ്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by