ഷിംല : ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഇന്ന് രാവിലെ 6:23 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടർ സ്കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂമിയിൽ നിന്ന് 5 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നിലവിൽ ജീവഹാനിയോ സ്വത്ത് നഷ്ടമോ ഉണ്ടായതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇന്നലെ രാവിലെ രാജ്യ തലസ്ഥാനമായ ദൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഈ ഭൂകമ്പത്തിന് ശേഷം ദൽഹി-എൻസിആറിലെ ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി ഉണ്ടായിരുന്നു. ഇന്ത്യൻ സമയം അനുസരിച്ച് രാവിലെ 9.4 ന് ഉണ്ടായ ഈ ഭൂചലനങ്ങളുടെ തീവ്രത റിക്ടർ സ്കെയിലിൽ 4.4 ആയിരുന്നു.
നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ജജ്ജനായിരുന്നു. ദൽഹിക്ക് പുറമേ, നോയിഡ, ഗാസിയാബാദ്, ഹരിയാനയിലെ മറ്റ് പല നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: