ബെംഗളൂരു: ഭീകരവാദക്കേസില്‍ ബെംഗളൂരു ജയിലില്‍ കഴിയുന്ന ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിന് സഹായങ്ങള്‍ നല്‍കിയവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലെ മനോരോഗ വിദഗ്ധന്‍ നാഗരാജ്, ബെംഗളൂരുവിലെ സിറ്റി ആംഡ് റിസര്‍വ് (നോര്‍ത്ത്) അസി. സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) ചാന്‍ പാഷ, ഒളിവില്‍ കഴിയുന്ന പ്രതി ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ലഷ്‌കര്‍ ഭീകരര്‍ക്ക് വേണ്ടി ഗൂഢാലോചന നടത്താനും ഭീകരാക്രമണത്തിന് പദ്ധതിയിടാനും ഇവര്‍ ശ്രമിച്ചതായി എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെരച്ചിലില്‍ ഇവരുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കളും, മറ്റ് ആയുധങ്ങളും എന്‍ഐഎ കണ്ടെടുത്തു. അറസ്റ്റിലായ ഡോക്ടര്‍ നാഗരാജാണ് തടിയന്റവിട നസീര്‍ അടക്കമുള്ള തടവുകാര്‍ക്ക് ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചുകൊടുത്തത്. ഇതിന് പവിത്ര എന്ന സ്ത്രീയും സഹായിച്ചു. പവിത്രയുടെ വീട്ടിലും അന്വേഷണസംഘം തെരച്ചില്‍ നടത്തി. ഈ ഫോണ്‍ ഉപയോഗിച്ച് ലഷ്‌കര്‍ ഭീകരരുമായി തടിയന്റവിട ബന്ധപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: