ലണ്ടൻ: 2022 മുതൽ ബ്രിട്ടന് ഇറാനിൽ നിന്നുള്ള ഭീഷണി ഗണ്യമായി വർദ്ധിച്ചതായി യുകെ ഇന്റലിജൻസ് കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. ബ്രിട്ടീഷ് പാർലമെന്റ് അംഗവും കമ്മിറ്റി ചെയർമാനുമായ കെവൻ ജോൺസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ ബ്രിട്ടീഷ് പൗരന്മാരെയോ താമസക്കാരെയോ കൊല്ലാനോ തട്ടിക്കൊണ്ടുപോകാനോ കുറഞ്ഞത് 15 ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലണ്ടനിലെ ഇറാനിയൻ എംബസി റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിച്ചു. അവയെ അടിസ്ഥാനരഹിതവും രാഷ്‌ട്രീയ പ്രേരിതവും ശത്രുതാപരമായതുമായ ആരോപണങ്ങൾ എന്നാണ് വിളിച്ചത്.
നേരത്തെ കഴിഞ്ഞ വർഷം ബ്രിട്ടന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ, റഷ്യയും ഇറാനും ചേർന്ന് ബ്രിട്ടീഷ് മണ്ണിൽ കൊലപാതകങ്ങൾ, ഗൂഢാലോചനകൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നടത്താനുള്ള ശ്രമങ്ങളിൽ വർദ്ധനവ് വരുത്തിയതായി മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം ഇറാൻ ട്രംപിനെ ഭീഷണിപ്പെടുത്തുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഫ്ലോറിഡയിലെ തന്റെ വസതിയായ മാർ-എ-ലാഗോയിൽ ഡൊണാൾഡ് ട്രംപ് ഇനി സുരക്ഷിതനല്ലെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: