തിരുവനന്തപുരം: ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്സെന്‍സ് ഗ്ലോബലുമായി മൈത്രേയന്‍ ഉടക്കി മൈത്രേയന്‍.
ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതിന് കൃത്യമായ കാരണങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. വിഭവങ്ങല്‍ പങ്കുവെയ്‌ക്കുന്നതിലെ പ്രശ്നാമാണ് ഇസ്രയേല്‍ ഹമാസ് പ്രശ്തത്തിന്റെ കാതല്‍ എന്നാണ് മൈത്രേയന്‍ പറഞ്ഞത്. വാസ്തവത്തില്‍ മതമാണ് ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്നമെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു. ഒരിയ്‌ക്കലും ഹമാസ് ബന്ദികളാക്കിവെച്ച 56 ഇസ്രയേലികളുടെ കാര്യം മൈത്രേയന്‍ മിണ്ടുന്നില്ലെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത് കുറ്റപ്പെടുത്തി. യുഎസ് കൊണ്ടുവന്ന അബ്രഹാം അക്കോര്‍ഡ്സ് എന്ന കരാര്‍ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സാധാരണനിലയില്‍ ആക്കാനുള്ള ശ്രമങ്ങളായിരുന്നു. യുഎഇയും ബഹ്റൈനും ആണ് ഇതില്‍ ആദ്യമായി ഒപ്പുവെച്ച രാജ്യങ്ങള്‍. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിക്കുക എന്നത് ഈ കരാറിന്റെ കാതലാണ്. സിറിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ വരെ അബ്രഹാം അക്കോര്‍ഡ്സിന്റെ ഭാഗമായി വരുന്നതിനിടെയാണ് ഇത് വിഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതിന്റെ പ്രശ്നമാണെന്നാണ് മൈത്രേയന്‍ പറയുന്നതെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.
എസ്സെന്‍സ് ഗ്ലോബല്‍ എന്ന സംഘടനയില്‍പ്പെട്ടവര്‍ വസ്തുതകള്‍ രാഷ്‌ട്രീയത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും മൈത്രേയന്‍ കുറ്റപ്പെടുത്തുന്നു. വാസ്തവത്തില്‍ രാഷ്‌ട്രീയത്തിന് വേണ്ടി വസ്തുതകളെ ഉപയോഗിക്കുകയാണ് വേണ്ടത്. അസത്യങ്ങളെയും അവാസ്തവമായ കാര്യങ്ങളെയും പുറത്തുകൊണ്ടുവരികയാണ് തങ്ങള്‍ ചെയ്യുന്നത്. -ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു. രാഷ്‌ട്രീയം പറയുമ്പോള്‍ കൃത്യമായ വസ്തുതകളും കണക്കുകളും വെച്ച് സംസാരിക്കണമെന്നും എസ്സെന്‍സ് ഗ്ലോബല്‍ പ്രവര്‍ത്തകര്‍ പറയുന്നു. മൈത്രേയന്‍ ജോലി ചെയ്യാത്തതിന്റെ പ്രശ്നമാണിതെന്നും എസ്സെന്‍സ് ഗ്ലോബല്‍ പറയുന്നു. നിങ്ങളെപ്പോലെ അന്ധവിശ്വാസങ്ങള്‍, തത്വങ്ങള്‍, ഉട്ടോപ്യന്‍ തിയറികള്‍ എന്നിവ പ്രചരിപ്പിക്കുന്നവരല്ല തങ്ങളെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.
ഇപ്പോള്‍ ഇന്ത്യ ഭരിയ്‌ക്കുന്ന പാര്‍ട്ടിയുടെ രാഷ്‌ട്രീയമാണ് എസ്സെന്‍സ് ഗ്ലോബലിന്‍റേതെന്നും മൈത്രേയന്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: