തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ ഗവ.കോസ്റ്റ് ഷെയറിങ് / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്‌ക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗണ്‍സിലിങ്ങ് ജൂലൈ 15 മുതല്‍ 21 വരെ അതാത് ജില്ലകളിലെ നോഡല്‍ പോളിടെക്നിക് കോളേജുകളില്‍ നടത്തും. അപേക്ഷകര്‍ക്ക് 11 മുതല്‍ 14 വരെ തീയതികളില്‍ അഡ്മിഷന്‍ വെബ്സൈറ്റിലെ ‘Counselling/Spot Admission Registration’ ലിങ്ക് വഴി ഓണ്‍ലൈനായി ആപ്ലിക്കേഷന്‍/മൊബൈല്‍ /One Time Registration നമ്പരും ജനനതീയതിയും നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഓണ്‍ലൈനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ ജില്ലാതല കൗണ്‍സലിംഗില്‍ പങ്കെടുപ്പിക്കില്ല. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും ജില്ലാതല കൗണ്‍സലിംഗില്‍ പങ്കെടുക്കാം.
അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം കൗണ്‍സലിംഗിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. അതിനാല്‍ അപേക്ഷകന് സൗകര്യപ്രദമായ ജില്ലകള്‍ നോക്കി തെരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂന്ന് ജില്ലകള്‍ക്കു പുറമേ ഇടുക്കി, വയനാട് ജില്ലകള്‍ അധികമായി ചേര്‍ക്കുന്നതിന് തടസ്സമില്ല.
നിലവില്‍ അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപനമാറ്റമോ ബ്രാഞ്ച്മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും, പുതിയതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: