മലപ്പുറം: നിപ സാഹചര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണല്‍ ജോയിന്റ് ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീം മലപ്പുറം ജില്ലയില്‍ . നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ (എന്‍.സി.ഡി.സി.) ജോയിന്റ് ഡയറക്ടറും പൊതുജനാരോഗ്യ സ്‌പെഷ്യലിസ്റ്റുമായ ഡോ. പ്രണായ് വര്‍മയുടെ നേതൃത്വത്തിലുള്ള 10 പേരാണ് ജില്ലയിലുള്ളത്. വവ്വാലുകളുടെ നിരീക്ഷണത്തിനും സര്‍വ്വെക്കുമായി ഡോ. ഇ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ട് പേരടങ്ങുന്ന മറ്റൊരു എന്‍.ഐ.വി സംഘവും ഉടന്‍ ജില്ലയിലെത്തും. എന്‍.സി.ഡി.സി സംഘത്തില്‍ ഐ.സി.എം.ആര്‍- നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോജി പൂനെയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, വന്യജീവി സ്‌പെഷ്യലിസ്റ്റ്, വെറ്ററിനറി കണ്‍സള്‍ട്ടന്റ്, മൃഗസംരക്ഷ വകുപ്പിലെ വിദഗ്ധര്‍ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുകയുമായി കൂടിക്കാഴ്ച നടത്തി. ഡോ. ഇ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ട് പേരടങ്ങുന്ന എന്‍.ഐ.വി സംഘം നിലവില്‍ പാലക്കാട് പര്യടനത്തിലാണ്.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേരാണ് ഉള്ളത്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: