ന്യൂദൽഹി: യുവാക്കളെ വശീകരിച്ച് കുടുക്കിയ കേസിൽ വിജയ് ദേവരകൊണ്ട ഉൾപ്പെടെ 29 താരങ്ങൾക്കെതിരെ ഇഡി പിടിമുറുക്കുന്നു. നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിന് ഇവരെല്ലാം കുറ്റക്കാരാണ്. മിയാപൂരിലെ ഒരു ബിസിനസുകാരനായ ഫണീന്ദ്ര ശർമ്മ, നിരവധി യുവാക്കളും സാധാരണക്കാരും ഈ വാതുവെപ്പ് ആപ്പുകളിൽ പണം നിക്ഷേപിക്കുന്നുണ്ടെന്ന് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
ഭാരതീയ ന്യായ സംഹിത (BNS), എല്ലാത്തരം ഓൺലൈൻ വാതുവെപ്പും നിരോധിക്കുന്ന തെലങ്കാന ഗെയിമിംഗ് ആക്ട് (2017), ഐടി ആക്ട് എന്നി വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നടന്മാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ്, നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നിവരുൾപ്പെടെ 29 സെലിബ്രിറ്റികൾക്കെതിരേ ഇഡി നടപടിക്കൊരുങ്ങുന്നത്. നിധി അഗർവാൾ, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി തുടങ്ങിയ ഉന്നത വ്യക്തികളെയും രണ്ട് ടെലിവിഷൻ അവതാരകരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതായി വിവരമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് ഇഡി ഈ വിഷയം മുന്നോട്ട് കൊണ്ടുപോയത്. ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് ഈ ആപ്പുകളിൽ നടക്കുന്നതെന്നും, പണം സമ്പാദിക്കാൻ പ്രലോഭിപ്പിച്ച് യുവാക്കളെ സാമ്പത്തികമായും മാനസികമായും ഉപദ്രവിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, പ്രമോഷൻ, സാമ്പത്തിക ഇടപാടുകൾ, നികുതി രേഖകൾ എന്നിവയ്‌ക്കായി ഈ താരങ്ങൾക്ക് ലഭിച്ച പേയ്‌മെന്റുകൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: