കോട്ടയം : സഹോദരിക്കൊപ്പം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അരുവിത്തുറ ആറാംമൈലില്‍ കൊണ്ടൂര്‍പാലത്ത് ജിമ്മിയുടെ മകള്‍ ഐറിന്‍ ജിമ്മിയാണ് (18) മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു സമീപത്തെ കടവില്‍ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. സഹോദരിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയെത്തിയ നാട്ടുകാരും പിന്നാലെയെത്തിയ ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ മുങ്ങിയെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: അനു. സഹോദരങ്ങള്‍ : എഡ്വിന്‍, മെറിന്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: