ജയ്പൂർ: ഉദയ് പൂർ ഫയൽസ് എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനിയുടെ ഹർജി തള്ളി സുപ്രീം കോടതി . ഉദയ്പൂരിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മത തീവ്രവാദികൾ തലയറുത്ത് കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ ജീവിതം അഭ്രപാളിയിൽ എത്തിക്കുന്ന ചിത്രമാണിത് .
‘ഉദയ്പൂർ ഫയൽസ്: കൻഹയ്യാലാൽ ടെയ്‌ലർ മർഡർ’ എന്ന ചിത്രം ജൂലൈ 11 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ചില പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്തു. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് വാദം കേട്ട കോടതി വ്യക്തമാക്കി. ചിത്രം റിലീസ് ചെയ്യണമെന്നും അതിനുശേഷം വിചാരണ തുടരണമെന്നോ നിർദ്ദേശിച്ചു. സിനിമ കാണുന്ന ആളുകളാണ് എല്ലാം തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി കോടതിയിൽ ഹർജി നൽകിയിരുന്നു. ചിത്രം പ്രവാചകൻ മുഹമ്മദ് നബിയെയും മുസ്ലീം സമൂഹത്തെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കോടതി ആരോപണങ്ങൾ തള്ളിക്കളഞ്ഞു, സിബിഎഫ്‌സി എല്ലാം പരിശോധിച്ച് ചിത്രം റിലീസ് ചെയ്യാൻ അനുവദിച്ചതായി പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലർ ഇതിനകം പുറത്തിറങ്ങി, മതം, ഹിന്ദു-മുസ്ലീം, ക്ഷേത്രം-പള്ളി എന്നിവയെക്കുറിച്ചുള്ള നിരവധി സംഭാഷണങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ വിവാദ പ്രസ്താവനയും ട്രെയിലറിൽ ഉപയോഗിച്ചിട്ടുണ്ട്.
നൂപുർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ അനുകൂലിച്ചതിനാണ് കനയ്യ ലാലിനെ തലയറുത്ത് കൊലപ്പെടുത്തിയത്. തയ്യൽ കടയിൽ വസ്ത്രം തയ്‌ക്കാൻ എന്ന വ്യാജേന എത്തിയ ഇവർ കനയ്യ ലാലിനെ ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: