ഗാസ : 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ലൈംഗികാതിക്രമങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് പുറത്ത് . കൂട്ടബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ എന്നിവയുൾപ്പെടെ കുറഞ്ഞത് 15 വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിലായി 17 സാക്ഷികളാണ് മൊഴി നൽകിയത്.
ഭാഗികമായോ പൂർണ്ണമായോ നഗ്നമായി കണ്ടെത്തിയ മൃതദേഹങ്ങൾ, തൂണുകളിലോ മരങ്ങളിലോ കൈകൾ ബന്ധിച്ച നിലയിലുള്ളവ, ജനനേന്ദ്രിയത്തിൽ വെടിയേറ്റതും , ജനനേന്ദ്രിയങ്ങൾ വികലമാക്കപ്പെട്ടതുമായ മൃതദേഹങ്ങൾ എന്നിങ്ങനെയാണ് പലതും കണ്ടെത്തിയത്. ഒക്ടോബർ 7-ന് ഹമാസ് തീവ്രവാദികൾ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ കണക്കുകൾ വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്. പലസ്തീനെയും ഗാസ മുനമ്പിനെയും അവരുടെ സങ്കേതമാക്കിയും അവിടത്തെ ജനങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിച്ചും ഹമാസ് ഇസ്രായേലിനെ ആക്രമിച്ചുവെന്നും റിപോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ടതിനുശേഷം സ്ത്രീകളെ ബലാത്സംഗം ചെയ്തു, പെൺകുട്ടികളെ മരങ്ങളിലോ തൂണുകളിലോ കെട്ടിയിട്ട് അവരുടെ സ്വകാര്യ ഭാഗങ്ങളിലും , തലയിലും വെടിവച്ചു.പല കേസുകളിലും, കൂട്ടബലാത്സംഗത്തിന് ശേഷം, മൃതദേഹങ്ങൾ വികൃതമാക്കി ഉപേക്ഷിച്ചു. ഈ അക്രമം വെറും കൊലപാതകം മാത്രമായിരുന്നില്ല, മറിച്ച് ലൈംഗിക അതിക്രമം ഒരു തന്ത്രപരമായ ആയുധമായി ഉപയോഗിച്ചു.
ഈ തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ സമൂഹത്തിൽ ഭയം, അരക്ഷിതാവസ്ഥ, ആഴത്തിലുള്ള മാനസിക ആഘാതം എന്നിവയ്‌ക്കും കാരണമാകുന്നു. പൊതുജനങ്ങൾക്കിടയിൽ ഭയം പ്രചരിപ്പിക്കുക എന്നതായിരിന്നു ഹമാസിന്റെ ലക്ഷ്യം.ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ മൃതദേഹം ഗാസയിൽ, നാലോ അഞ്ചോ ജിഹാദികളുടെ മേൽനോട്ടത്തിൽ ഒരു കാറിന്റെ പിന്നിൽ ഏതാണ്ട് നഗ്നയായി പ്രദർശിപ്പിച്ചതും, അവിടെയുള്ള ഇസ്ലാമിസ്റ്റുകൾ ആ മൃതദേഹത്തിൽ തുപ്പിയതും ലോകം കണ്ടിരുന്നു. അതേസമയം ഹമാസ് പൂർണ്ണമായും നശിപ്പിക്കപ്പെടുന്നതുവരെ താൻ വിശ്രമിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: