India

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

Published by

ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനുശേഷം, ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങളുടെ ജനപ്രീതി ലോകമെമ്പാടും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് പിനാക്ക റോക്കറ്റ് സിസ്റ്റത്തിന് അന്താരാഷ്‌ട്രതലത്തിൽ ഉണ്ടായ വലിയ ഡിമാൻഡ് .

സൗദി അറേബ്യ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഈ റോക്കറ്റ് സംവിധാനത്തിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ മൂന്ന് രാജ്യങ്ങളും ഗൈഡഡ് പിനാക്ക വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പിനാക്ക നിർമ്മിക്കുന്ന കമ്പനിയായ സോളാർ ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ (റിട്ട.) മേജർ ജനറൽ വി. ആര്യ പറഞ്ഞു.

-->

നേരത്തെ, അസർബൈജാനുമായുള്ള പോരാട്ടത്തിൽ അർമേനിയ ഇന്ത്യയിൽ നിന്ന് പിനാക റോക്കറ്റുകൾ വാങ്ങിയിരുന്നു. ഇത് വ്യക്തമാക്കുന്നത് ഇന്ത്യൻ ആയുധ സാങ്കേതികവിദ്യ ഇപ്പോൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്.മൂന്നു മാസം മുൻപ് ഫ്രാൻസിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ മുൻപിൽ പിനാകയുടെ ശേഷി വെളിവാക്കുന്ന പ്രകടനം നടന്നിരുന്നെന്നും ഇതിൽ തൃപ്തരായാണ് സംഘം മടങ്ങിയതെന്നുമുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചതാണ് പിനാക. 1999ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിലാണ് ഇന്ത്യ ഇത് ആദ്യം ഉപയോഗിച്ചത്. മാര്‍ക്-1, മാര്‍ക്-2 എന്നീ വകഭേദങ്ങളാണ് നിലവിൽ പിനാകയ്‌ക്കുള്ളത്. മാർക്–1 വകഭേദത്തിന്റെ ദൂരപരിധി 45 കിലോമീറ്ററും മാർക്–2 വകഭേദത്തിന്റെ പരിധി 90 കിലോമീറ്ററുകമാണ്. 120 കിലോമീറ്റർ ദൂരപരിധിയുള്ള വകഭേദവും അണിയറയിലുണ്ട്. 44 സെക്കൻഡുകൾക്കുള്ളിൽ 12 തവണ വരെ പിനാകയിൽ റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകും.മണിക്കൂറിൽ 5800 കിലോമീറ്റർ വേഗത്തിൽ പിനാകയിൽ നിന്ന് റോക്കറ്റുകൾ തൊടുക്കാനാകും

പിനാകയുടെ ഗൈഡഡ് പതിപ്പ് യുഎസ് ഹിമാർസ് സിസ്റ്റത്തേക്കാൾ വളരെ വിലകുറഞ്ഞതാണ്. ഒരു ഗൈഡഡ് റോക്കറ്റിന്റെ ഏകദേശ വില ഏകദേശം 56,000 ഡോളറാണ് (ഏകദേശം 4.6 കോടി രൂപ). അതേസമയം, ലോഞ്ചർ, ഫയർ കൺട്രോൾ സിസ്റ്റം, കമാൻഡ് പോസ്റ്റ് എന്നിവ ഉൾപ്പെടുന്ന ഒരു യൂണിറ്റിന്റെ വില 140 മുതൽ 150 കോടി രൂപ വരെയാണ്. 6 ലോഞ്ചറുകളും ആവശ്യമായ എല്ലാ പിന്തുണാ സംവിധാനങ്ങളും ഉൾപ്പെടുന്ന ഒരു മുഴുവൻ റെജിമെന്റിന്റെയും വില ഏകദേശം 850 കോടി രൂപയാണെന്ന് പറയപ്പെടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by