ബംഗളൂരു:ഭീകര പ്രവര്‍ത്തന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റിനെയും പൊലീസുകാരനെയും ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. തടിയന്റവിടെ നസീറിന് വേണ്ടി ജയിലിലേക്ക് ഫോണ്‍ ഒളിച്ചു കടത്തി നല്‍കിയതിനാണ് ജയില്‍ സൈക്യാട്രിസ്റ്റിനെ പിടികൂടിയത്.
പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജിനെയാണ് അറസ്റ്റ് ചെയ്തത്. തടിയന്റവിട നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്ന വിവരങ്ങള്‍ കൈമാറിയതാണ് എഎസ്‌ഐയെ അറസ്റ്റ് ചെയ്യാന്‍ കാരണം. സിറ്റി ആംഡ് റിസര്‍വിലെ എഎസ്‌ഐ ചന്‍ പാഷയെ ആണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
തീവ്രവാദക്കേസ് പ്രതികളില്‍ ഒരാളുടെ അമ്മയും അറസ്റ്റിലായി.വിവിധ തീവ്രവാദ കേസുകളില്‍ പ്രതിയായ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയാണ് അറസ്റ്റിലായത്. നസീറിന് വിവരങ്ങള്‍ കൈമാറി പണവും ജയിലില്‍ എത്തിച്ചു നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: