ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അലബാമയിലെ ഗ്രീന്‍ കൗണ്ടിയില്‍ കാറപകടത്തില്‍ മരിച്ചു. വെങ്കട്ട് ബെജുഗം, ഭാര്യ തേജസ്വിനി ചൊല്ലെറ്റി, മക്കളായ സിദ്ധാര്‍ത്ഥ്, മൃദ ബെജുഗം എന്നിവരാണ് മരിച്ചത്. അറ്റ്‌ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം ഡാളസിലേക്ക് മടങ്ങുന്നതിനിടെ, വണ്‍വേ തെറ്റിച്ചു വന്ന മിനി ട്രക്ക് ഇവരുടെ കാറില്‍ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു പോയതിനാല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി.
ഡാളസിനടുത്തുള്ള ഓബ്രിയിലുള്ള സട്ടണ്‍ ഫീല്‍ഡ്‌സ് എന്ന കമ്മ്യൂണിറ്റിയിലാണ് കുടുംബം താമസിച്ചിരുന്നത്. മൃതദേഹങ്ങള്‍ ഹൈദ്രാബാദിലെ ബന്ധുക്കളുടെ അടുത്തേയ്‌ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമകള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: