ന്യൂയോര്‍ക്ക് : എലോണ്‍ മസ്‌കിന്‌റെ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ ‘പരിഹാസ്യ’മെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ‘അമേരിക്ക എല്ലായ്‌പ്പോഴും ഒരു ദ്വികക്ഷി സംവിധാനമാണ്, ഒരു മൂന്നാം കക്ഷി ആരംഭിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. അവ ഒരിക്കലും ഫലപ്രദമാവില്ല. മസ്‌കിന് അത് ആസ്വദിക്കാം, പക്ഷേ അത് പരിഹാസ്യമാണെന്ന് ഞാന്‍ കരുതുന്നു,’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവിലെ യുഎസ് രാഷ്‌ട്രീയ വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് പറഞ്ഞതോടെ ഒരുകാലത്ത് ഏറ്റവും വലിയ ചങ്ങാതിയായി വിശേഷിപ്പിക്കപ്പെട്ട മസ്‌കുമായി ട്രംപ് അകലുകയായിരുന്നു.
മസ്‌ക് തന്റെ പാര്‍ട്ടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അത് 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിലും അതിനുശേഷവും റിപ്പബ്ലിക്കന്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ‘രാജ്യത്തെ പാപ്പരാക്കുന്ന കാര്യം വരുമ്പോള്‍, നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യസംവിധാനത്തിലല്ല, ഒരു ഏകകക്ഷി സംവിധാനത്തിലാണെന്ന് നാം മനസിലാക്കുന്നു,’ മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: