കൊച്ചി: ഭാരതത്തിലെ സ്വർണ്ണശേഖരം പത്തു പ്രമുഖ രാജ്യങ്ങളിലെ ആകെ സ്വർണ്ണ ശേഖരത്തേക്കാൾ കൂടുതൽ. യു എസ്എ, ചൈന, റഷ്യ, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, നെതർലാൻഡ്സ്, ജർമ്മനി, പോളണ്ട്, ജപ്പാൻ എന്നീ പത്ത് രാജ്യങ്ങളിലെ ആകെ കരുതൽ സ്വർണ്ണം 23,927 ടണ്ണാണ്. എന്നാൽ ഭാരതത്തിലേത് 25,448 ടണ്ണാണ്.
ഭാരതത്തിൽ സ്വർണ്ണാഭരണത്തിന്റെ ഉപയോഗം, സ്ത്രീകളുടെ സ്വർണ്ണാഡംബര പ്രിയം തുടങ്ങിയവയാണ് മുഖ്യ കാരണങ്ങളായി ചിലർ പറയുന്നത്. എന്നാൽ സുരക്ഷിത ധനനിക്ഷേപമാർഗ്ഗം എന്ന നിലയിൽ സ്വർണ്ണത്തെ കാണുന്നതാണ് കാരണമെന്ന പക്ഷവുമുണ്ട്.
അമേരിക്കയുടെ ശേഖരം 8133 ടൺ മാത്രമാണ്. ചൈന (2279), റഷ്യ (2332), ഇറ്റലി (2451), ഫ്രാൻസ് (2437), സ്വിറ്റ്സർലാൻഡ് (1039), നെതർലാൻഡ്സ് ( 612), ജർമ്മനി(3351), പോളണ്ട് (448), ജപ്പാൻ (845) എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളുടെ ശേഖരം ടൺ കണക്കിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: