കൊച്ചി : എംഎസ്സി എല്‍സ 03 കപ്പല്‍ അപകടത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. വിഴിഞ്ഞത്ത് എത്തിയ എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍ വയ്‌ക്കാനാണ് ഹൈക്കോടതി നിര്‍ദേശം. കപ്പല്‍ അപകടത്തിന് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി നടപടി.
വിഴിഞ്ഞത്ത് എത്തിയ എംഎസ്സി കമ്പനിയുടെ AKITETA II കപ്പല്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.സര്‍ക്കാര്‍ 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.ഈ തുക കെട്ടിവയ്‌ക്കാതെ കപ്പലിന് പോകാന്‍ അനുവാദം നല്‍കില്ല.
എംഎസ്സി കമ്പനിക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ കേസ് നല്‍കിയതും ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടലുണ്ടായിരിക്കുന്നത്.
ലൈബീരിയന്‍ ചരക്ക് കപ്പലായ എംഎസ്സി എല്‍സ 3 മേയ് 24നാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈലും കൊച്ചിയില്‍നിന്ന് 40 നോട്ടിക്കല്‍ മൈലും അകലെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്.ഇതിലെ രാസവസ്തുക്കളും മറ്റും കടലില്‍ കലര്‍ന്ന് കേരള തീരത്ത് വലിയ തോതില്‍ പരിസ്ഥിതി ആഘാതം ഉണ്ടായെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: