തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് തന്റെ ജീവന്‍ രക്ഷപ്പെട്ടതെന്ന് മന്ത്രി സജി ചെറിയാന്‍. 2019-ല്‍ ഡെങ്കി പനി ബാധിച്ച് മരിക്കാറായിരുന്നപ്പോഴാണ് സ്വകാര്യ ആശുപത്രിയെ സമീപിച്ചത്.
സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കുമെന്നായപ്പോഴാണ് താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. വീണ ജോര്‍ജിന്റെ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു.
വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സജി ചെറിയാന്‍ മന്ത്രിയെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാമെന്നും പറഞ്ഞു. പ്രതിപക്ഷത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിനെന്ന് സജി ചെറിയാന്‍ പറഞ്ഞു.നേതാക്കന്മാര്‍ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നത് അതിന്റെ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: