ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിലെ വീഡിയോ ഗാനം പുറത്ത്. ‘തൂമഞ്ഞു പോലെന്റെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, റിതിക സുധീർ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വരികൾ രചിച്ചത് ബി കെ ഹരിനാരായണൻ, സംഗീതം നൽകിയത് രഞ്ജിൻ രാജ്. ഉണ്ണി മൂവീസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ കെ പി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ കോട്ടായി ആണ്. ചിത്രം രചിച്ചത് അജിത് പൂജപ്പുര.
ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ലുക്മാൻ, പ്രഗ്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം- രഞ്ജിൻ രാജ്, എഡിറ്റര്‍- അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍- ജോഷി മേടയില്‍, കോ പ്രൊഡ്യൂസർ- ഹരീഷ് കുമാർ കെ എൽ, ആര്ട്ട് – ലവ്‌ലി ഷാജി, ജീമോൻ, മേക്കപ്പ്- രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം- സിമി ആന്‍,ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗള്‍, ക്രീയേറ്റീവ് ഡിറക്ഷന്‍ ടീം- അജിത് കെ കെ, ഗോഡ്വിന്‍, കാസ്റ്റിംഗ്- സുജിത് ഫീനിക്‌സ്, ആക്ഷന്‍- ജോണ്‍സന്‍, സ്റ്റില്‍സ്- അനുലാല്‍,സിറാജ്, പോസ്റ്റര്‍ ഡിസൈന്‍- മില്‍ക്ക് വീഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: